നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നെ​ന്ന്
Tuesday, January 18, 2022 10:27 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​വും ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രോ​ഗി​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ക​രു​ണാ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തു​റ​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

ഇ​ടു​ക്കി രൂ​പ​ത താ​ത്കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കി​യ ക​രു​ണ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​ക്കും കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ലാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​വി​ടെ സ​ജ്ജ​മാ​യി​രു​ന്നു. കൂ​ടാ​തെ സെ​ന്‍റ​റി​നാ​യി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് കാ​ന്‍റീ​ൻ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഏ​താ​നും ആ​ഴ്ച​ക​ളാ​യി വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കോ ചി​കി​ത്സ​യ്ക്കോ ആ​വ​ശ്യ​മാ​യ മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ 70 ശ​ത​മാ​നം പേ​രെ​യും ആ​ന്‍റി​ജ​ൻ, ആ​ർ.​ടി പി.​സി.​ആ​ർ ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കു​ന്നു​ണ്ട്. ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് രാ​വി​ലെ ന​ട​ത്തു​ന്പോ​ൾ ആ​ർ.​ടി.​പി.​സി.​ആ​ർ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ശേ​ഷ​മാ​ണ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ മ​രു​ന്നി​നാ​യി എ​ത്തു​ന്ന​വ​ർ ഉ​ച്ച​വ​രെ ഇ​വി​ടെ​യി​രു​ന്ന് ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി പി​റ്റേ​ദി​വ​സം എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

നെ​ടു​ങ്ക​ണ്ട​ത്ത്-54, ക​രു​ണാ​പ​രം-17, ഉ​ടു​ന്പ​ൻ​ചോ​ല-8, പാ​ന്പാ​ടും​പാ​റ-17 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തേ നി​ര​ക്കി​ലാ​ണ്.

കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ അ​ട​ച്ച​തി​നാ​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് നി​ല​വി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് യാ​തൊ​രു സൗ​ക​ര്യ​വും ല​ഭ്യ​മ​ല്ല. ഇ​ത്ത​രം രോ​ഗി​ക​ളെ ഇ​ടു​ക്കി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തോ​ടെ മേ​ഖ​ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ക​യാ​ണ്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. കോ​വി​ഡ് കാ​ല​ത്ത് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യി​രു​ന്ന ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ പ​രി​ച്ചു​വി​ട്ടി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ചാ​ൽ അ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് എ​ത്ര​യും വേ​ഗം നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.