ഫി​റ്റ്ന​സ് ഇ​ല്ലാ​തെ 125 സ്കൂ​ളു​ക​ൾ
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ തയാറെടുപ്പുകൾ വേഗത്തിലായെങ്കിലും ഫിറ്റ്നസ് ഇല്ലാതെ 125 സ്കൂളുകൾ. ജൂ​ണി​ൽ​ത്ത​ന്നെ പൂ​ർ​ണ​തോ​തി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നു​ള്ള വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പാ​ഠ​പു​സ്ത​ക വി​ത​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര​യും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പാ​ഠ​പു​സ്ത​കം എ​ത്തി

സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി ആ​റ് ല​ക്ഷ​ത്തോ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ടേ​മി​ൽ ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് വേ​ണ്ട​ത്. ഇ​തി​ൽ 5,90,000 പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ക​ട്ട​പ്പ​ന ജി​ല്ലാ ഡി​പ്പോ​യി​ൽ എ​ത്തി​യ​ത്. ഇ​വ​യു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​തി​ന​കം അ​ച്ച​ടി പൂ​ർ​ത്തി​യാ​യ ത​മി​ഴ് മീ​ഡി​യം സ്കൂ​ളു​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ളും എ​ത്തി. ഇ​വ ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്, മൂ​ന്നാ​ർ, അ​റ​ക്കു​ളം, അ​ടി​മാ​ലി, തൊ​ടു​പു​ഴ എ​ഇ​ഒ​മാ​രു​ടെ കീ​ഴി​ലെ പാ​ഠ​പു​സ്ത​ക സൊ​സൈ​റ്റി​ക​ൾ വ​ഴി 130 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ പാ​ഠ​പു​സ്ത​ക ഡി​പ്പോ​യി​ൽ പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നും ത​രം​തി​രി​ക്കാ​നും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്

ജി​ല്ല​യി​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. ജി​പി​എ​സ്, സ്പീ​ഡ് ഗ​വേ​ണ​ർ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഫി​റ്റ്ന​സ് പു​തു​ക്കി ന​ൽ​കി​യ​ത്. നി​ല​വി​ലെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യാ​ൽ ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്കി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ പ​റ​ഞ്ഞു.

ഫി​റ്റ്ന​സ് ല​ഭി​ക്കാ​ൻ
125 സ്കൂ​ളു​ക​ൾ

ജി​ല്ല​യി​ൽ ഫി​റ്റ്ന​സ് നേ​ടാ​ൻ 125 സ്കൂ​ളു​ക​ൾ കൂ​ടി​യാ​ണ് ഇ​നി​യു​ള്ള​ത്. മേ​യ് 31ന​കം സ്കൂ​ളു​ക​ൾ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്ക​ണം. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഈ ​സ്കൂ​ളു​ക​ൾ​ക്കും ഫി​റ്റ്ന​സ് ല​ഭി​ക്കാൻ നടപടിയെടുക്കുമെന്നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ് പ​റ​ഞ്ഞു.

സ്കൂ​ളി​നു സു​ര​ക്ഷി​ത​മാ​യ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും ഉ​ൾ​പ്പെ​ടെ ഉ​റ​പ്പാ​ക്കി​യാ​ലേ ഫി​റ്റ്ന​സ് ല​ഭി​ക്കൂ. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ന​ട​ത്താ​നാ​വി​ല്ല. ആ​സ്ബ​സ്റ്റോ​സ്, ടി​ൻ ഷീ​റ്റ് എ​ന്നി​വ മേ​ഞ്ഞ ക്ലാ​സ് മു​റി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ പ​ഠ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​രം സ്കൂ​ളു​ക​ൾ പി​ൻ​വാ​തി​ലി​ലൂ​ടെ ഫി​റ്റ്ന​സ് നേ​ടി ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ മാ​റ്റാ​ൻ ത​യാ​റാ​കാ​ത്ത ഇ​ത്ത​രം സ്കൂ​ളു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.