ചന്ദന ശിൽപവുമായി മൂന്നു പേർ പിടിയിലായി
Saturday, May 21, 2022 10:20 PM IST
കു​മ​ളി: കു​മ​ളി​ക്ക് സ​മീ​പം വാ​ളാ​ർ​ഡി​യി​ൽ വ​നം വ​കു​പ്പ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ച​ന്ദ​ന ശി​ൽ​പ്പ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. വ​ണ്ടി​പ്പെ​രി​യാ​ർ അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ അ​ന്തോ​ണി സ്വാ​മി , ഇ​യാ​ളു​ടെ മ​ക​ൻ ഹ​ർ​ഷ​വ​ർ​ധ​ൻ , ശ​ബ​രി​മ​ല എ​സ്റ്റേ​റ്റി​ൽ സ​ത്രം പു​തു​വ​ലി​ൽ താ​മ​സി​ക്കു​ന്ന രാ​ജ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് ച​ന്ദ​ന​ത്ത​ടി​യി​ൽ നി​ർ​മി​ച്ച 876 ഗ്രാം ​തൂ​ക്ക​മു​ള്ള ഒ​രു ദേ​വി ശി​ൽ​പം ക​ണ്ടെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട്് ഓ​ട്ടോ​റി​ക്ഷ​ക​ളും വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ച​ന്ദ​ന ശി​ല്പം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്താ​നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി.
ചെ​ല്ലാ​ർ​കോ​വി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​കെ. വി​നോ​ദ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജെ. ​വി​ജ​യ​കു​മാ​ർ, എ. ​മ​നോ​ജ്കു​മാ​ർ, ഷി​ന്േ‍​റാ തോ​മ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​അ​നി​ൽ​കു​മാ​ർ, എ​ഡ്വി​ൻ കിം​ഗ്സി​ലി, വാ​ച്ച​ർ ഷൈ​ജു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.