മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, May 22, 2022 10:39 PM IST
ക​ട്ട​പ്പ​ന: പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പെി​തൃ​വേ​ദി, എ​സ്എം​വൈ​എം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാം​പ് ന​ട​ത്തി. ക​ട്ട​പ്പ​ന ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്യാം​പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ണ്‍. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​മ​നു മാ​ത്യൂ കി​ളി​കൊ​ത്തി​പ്പാ​റ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ത​യ്യി​ൽ, നോ​ബി​ൾ വേ​ഴാ​ന്പ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​സ്ലീ​വാ​യി​ലെ പ്ര​മു​ഖ​രാ​യ 13 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട 30 അം​ഗ സം​ഘം നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മെ​ഡി​സി​റ്റി​യി​ൽ പ്ര​ത്യേ​കം ഇ​ള​വു​ക​ൾ ല​ഭി​ക്കും.