കോ​ട്ട​ണ്‍ കാരിബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
Tuesday, May 24, 2022 1:21 AM IST
ക​ട്ട​പ്പ​ന: പ്ലാ​സ്റ്റി​ക് കാരി​​ബാ​ഗി​ൽനി​ന്ന് മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​രസ​ഭ​യി​ൽ ആ​രം​ഭി​ച്ച കോ​ട്ട​ണ്‍ കാ​രിബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു.
2018 ഒ​ക്ടോ​ബ​ർ 27ന് ​കോ​യ​ന്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഫൈ​വ് ഫിം​ഗേ​ഴ്സ് എ​ന്ന സ്ഥാ​പ​നം വ​ഴി​യാ​ണ് ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത് കോ​ട്ട​ണ്‍ കാരിബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. മു​ൻ​സി​പ്പ​ൽ കാ​ര്യാ​ല​യ​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള സ്റ്റേ​ജി​ൽ താ​ത്കാ​ലി​ക ഷെ​ഡ് ഉ​ണ്ടാ​ക്കി അ​തി​നു​ള്ളി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കി​യ​ത്.
15, 70,000 രൂ​പ മു​ട​ക്കി ആ​രം​ഭി​ച്ച യൂ​ണി​റ്റ് അ​ന്ന​ത്തെ കൃ​ഷി മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്. സു​നി​ൽ കു​മാ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഘോ​ഷ​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും 2019 ജ​നു​വ​രി​യോ​ടെ​യാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചുതു​ട​ങ്ങി​യ​ത്.​
എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ഇ​റ​ക്കു​മ​തി ചെ​യ്ത യ​ന്ത്രം പ​ലത​വ​ണ ത​ക​രാ​റി​ലാ​യി. കേ​ടാ​യ യ​ന്ത്രം ന​ന്നാ​ക്കി കു​ടും​ബ​ശ്രീ​യെ പ​ദ്ധ​തി ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ധു​ര​യി​ൽനി​ന്നും എ​ത്തി​ച്ച പ്ര​ത്യേ​ക ത​രം കോ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ച് ബാ​ഗു​ക​ൾ നി​ർ​മി​ച്ച് ഏ​താ​നും ക​ട​ക​ളി​ൽ വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ഴേക്കും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ട്ട​ണ്‍ ഉ​ത്പ​ന്നം സ​ർ​ക്കാ​ർ നി​രോ​ധി​ച്ചെ​ന്ന വാ​ദം നി​ര​ത്തി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നുശേ​ഷം പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു. കോ​ട്ട​ണ്‍ കാരി ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. കോ​ട്ട​ണ്‍ കാ​രിബാ​ഗ് യൂ​ണി​റ്റ്, പു​ളി​യ​ൻമ​ല​യി​ലെ ജൈ​വ​വ​ള നി​ർ​മാ​ണ പ്ലാ​ന്‍റ് എ​ന്നി​വ​യി​ൽ ന​ട​ത്തി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബിജെപി ​കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.