ആന വേണോ ആളു വേണോ?
Thursday, May 26, 2022 10:39 PM IST
തൊ​ടു​പു​ഴ: ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ, പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു, പു​ലി ആ​ടി​നെ കൊ​ണ്ടു​പോ​യി... ഇ​ങ്ങ​നെ​യു​ള്ള ഏ​തെ​ങ്കി​ലും വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കാ​തെ ഇ​ടു​ക്കി​ക്കാ​ര​ന്‍റെ ഒ​രു പ്ര​ഭാ​ത​വും വി​ട​രാ​റി​ല്ല. അ​ത്ര​യ്ക്കു രൂ​ക്ഷ​മാ​ണ് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗശ​ല്യം.

കാ​ടി​ന്‍റെ അ​തി​ർ​ത്തി​യും വി​ട്ട് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ൾ ജ​ന​ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​ക്കു​ക​യാ​ണെ​ന്നു പ​റ​യാം. കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യംമൂ​ലം പ​ല മേ​ഖ​ല​ക​ളി​ലും മ​നു​ഷ്യ​നു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മ​റ​യൂ​ർ മേ​ഖ​ല​യി​ൽ മ​യി​ലും ഇ​പ്പോ​ൾ വി​ള ന​ശി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ലാ​ണ്.

എ​ണ്ണി​യാ​ൽ തീ​രി​ല്ല

കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ടം എ​ണ്ണി​യാ​ൽ തീ​രാ​ത്ത​താ​ണ്. ബാ​ങ്കു​ക​ളി​ൽ​നി​ന്നും മ​റ്റും വാ​യ്പ​യെ​ടു​ത്തു കൃ​ഷി ചെ​യ്ത നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ഇ​വ​യു​ടെ ശ​ല്യം മൂ​ലം ന​ശി​ച്ച​ത്. ഇ​തു​മൂ​ലം ക​ട​ക്കെ​ണി​യി​ലും ജ​പ്തി​ഭീ​ഷ​ണി​യി​ലു​മാ​യ ക​ർ​ഷ​ക​ർ നി​ര​വ​ധി. പ​ക്ഷേ, ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​ർ കാ​ണാ​ൻ ആ​രു​മി​ല്ലെ​ന്നു മാ​ത്രം.

നി​യ​മ​ങ്ങ​ളെ​ല്ലാം വ​ന്യ​ജീ​വി​ക​ൾ​ക്ക് അ​നു​കൂ​ല​വും മ​നു​ഷ്യ ജീ​വി​ത​ത്തി​ന് എ​തി​രു​മാ​ണ്. ആ​ന വേ​ണോ ആ​ളു വേ​ണോ എ​ന്നു​ള്ള ചോ​ദ്യ​ത്തി​നു നി​യ​മം എ​പ്പോ​ഴും ആ​ന മ​തി എ​ന്നു പ​റ​യു​ന്ന സ്ഥി​തി.

മ​രി​ച്ച​ത് 63 പേ​ർ

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ 63 പേ​ർ കാ​ട്ടാ​ന​യു​ടെ​യും മ​റ്റും ആ​ക്ര​മ​ണ​ത്തി​ൽ ജി​ല്ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. 536-ഓ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. കു​റ​ഞ്ഞ​ത് അ​ഞ്ചു കോ​ടി​യു​ടെ കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത​യി​ലേ​ക്കാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രി​ദേ​വ​ന​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​ർ ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല. എ​ന്നാ​ൽ, വ​ന്യ​മൃ​ഗ​ശ​ല്യം ജി​ല്ല​യി​ൽ പെ​രു​കു​ന്പോ​ഴും പ്ര​തി​രോ​ധ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ പോ​ലും ഇ​ല്ലാ​തി​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ൾ വ​ന​ത്തി​ൽ

വ​ന​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ഗൂ​ഢ​ശ്ര​മം മൂ​ല​മാ​ണ് ക​ർ​ഷ​ക​രു​ടെ രോ​ദ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യി​ല്ലാ​തെ പോ​കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ക്കു​ന്നു. റ​വ​ന്യു ഭൂ​മി​യും വ​ന​ഭൂ​മി​യും വേ​ർ​തി​രി​ച്ചു ഭൂ​രി​ഭാ​ഗം അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും ജ​ണ്ട​ക​ൾ സ്ഥാ​പി​ച്ചു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​രും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​തു പ​തി​വാ​ണ്.

വ​ന്യ​ജീ​വി​ക​ളെ വ​ന​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്താ​നാ​യെ​ങ്കി​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കൂ. കാ​ട്ടി​ൽ ക​യ​റാ​ൻ നാ​ട്ടു​കാ​ർ​ക്ക് അ​നു​വാ​ദ​മി​ല്ല, അ​തു​പോ​ലെ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ട്ടു​ജീ​വി​ക​ളെ​യും അ​നു​വ​ദി​ക്ക​രു​ത്.

കോ​ടി​ക​ൾ പൊ​ടി​ച്ചി​ട്ടും

സോ​ളാ​ർ ഫെ​ൻ​സിം​ഗ്, കി​ട​ങ്ങു​ക​ൾ സ്ഥാ​പി​ക്ക​ൽ, ക്രാ​ഷ്ഗാ​ർ​ഡ് റോ​പ് ഫെ​ൻ​സിം​ഗ്, എ​സ്എം​എ​സ് അ​ല​ർ​ട്ട്, റാ​പ്പി​ഡ് റെ​സ്പോ​ണ്‍സി​ബി​ൾ ടീ​മി​ന്‍റെ സേ​വ​നം എ​ന്നി​വ​യാ​ണ് നി​ല​വി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നാ​യി വ​നം​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, വ​ർ​ഷം തോ​റും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വ​നം​വ​കു​പ്പ് ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലും വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​നാ​കു​ന്നി​ല്ല. ഓ​രോ പ്ര​ദേ​ശ​ത്തും ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി അ​തി​നു യോ​ജി​ക്കു​ന്ന പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മേ പ്ര​യോ​ജ​നം ഉ​ണ്ടാ​കൂ​യെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​ക്ഷം. പ​ക്ഷേ, ആ​രു ന​ട​പ​ടി​യെ​ടു​ക്കും?