ഇ​ടു​ക്കി ഡെ​യ്ഞ്ച​ർ സോ​ണി​ൽ!
Sunday, June 19, 2022 10:37 PM IST
രാ​ജാ​ക്കാ​ട്: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ണ്‍ ന​ട​പ്പാ​യാ​ൽ ഇ​ടു​ക്കി​യി​ലെ ജ​ന​വാ​സം നാ​മ​മാ​ത്ര​മാ​കും. നി​ല​വി​ൽ ജി​ല്ല​യു​ടെ ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​ക​വും വ​ന​മാ​ണ്. ഇ​തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ കൂ​ടി വ​ന​ത്തി​ന്‍റെ സം​ര​ക്ഷി​ത മേ​ഖ​ല​യാ​യാ​ൽ ജ​ന​വാ​സ​ത്തി​നും ജ​ന​ങ്ങ​ളു​ടെ ഭൗ​തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ഭൂ​മി ഇ​ല്ലാ​താ​കും.

സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യാ​യ ഇ​ടു​ക്കി​യു​ടെ വി​സ്തൃ​തി 4,358 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ല​ധി​ക​വും വ​ന​ഭൂ​മി​യും പ്ലാ​ന്‍റേ​ഷ​നു​മാ​ണ് (പ്ലാ​ന്‍റേ​ഷ​ൻ ത​രം​മാ​റ്റാ​ൻ പാ​ടി​ല്ലാ​ത്ത ഭൂ​മി​യാ​ണ്.) സം​സ്ഥാ​ന​ത്ത് ആ​കെ 18 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും അ​ഞ്ച് ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​മു​ള്ള​തി​ൽ നാ​ലു ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളും നാ​ലു വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും ഇ​ടു​ക്കി​യി​ൽ​ത്ത​ന്നെ​യാ​ണ്.

തോ​ട്ട​ങ്ങ​ൾ

ഇ​തു കൂ​ടാ​തെ വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ പ​ക്ക​ലു​ള്ള ഏ​ലം, തേ​യി​ല തോ​ട്ട​ങ്ങ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​റാ​ണ്.

ടാ​റ്റ​യു​ടെ കൈ​വ​ശ​ത്തി​ൽ മാ​ത്രം 70,000 ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്. പീ​രു​മേ​ട് മേ​ഖ​ല​യി​ലെ വ​ൻ​കി​ട തോ​യി​ല​ത്തോ​ട്ട​ങ്ങ​ൾ വേ​റെ. പ​തി​ന്നാ​ല് ഡാ​മു​ക​ളും അ​വ​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളും വേ​റെ​യു​ണ്ട്.
ഇ​വ​യെ​ല്ലാം മാ​റ്റിനി​ർ​ത്തി​യാ​ൽ ഇ​ടു​ക്കി​യി​ലു​ള്ള 12 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ​ക്കു ജീ​വി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത് വ​ള​രെ കു​റ​ച്ചു ഭൂ​മി മാ​ത്ര​മാ​ണ്.

ഇ​വി​ടെ​യാ​ണ് ഇ​നി​യും വ​ന​മേ​ഖ​ല​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.
ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര പ​രി​ശോ​ധി​ക്കാ​തെ ഭ​ര​ണ, പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​ടു​ക്കി​യി​ലും ബ​ഫ​ർ സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി നി​ശ്ച​യി​ച്ച സു​പ്രീം കോ​ട​തി ബ​ഫ​ർ​സോ​ണ്‍ ഉ​ത്ത​ര​വ്.

55 ശ​ത​മാ​ന​വും
വ​നം മാ​ത്രം

ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​നം 89 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ, പാ​ന്പാ​ടും​ചോ​ല 1.3 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ, മ​തി​കെ​ട്ടാ​ൻ ചോ​ല 12.8 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. ആ​ന​മു​ടി​ച്ചോ​ല 7.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​തം 70 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം 90.44 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​തം 777 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. മ​റ​യൂ​ർ ച​ന്ദ​ന റി​സ​ർ​വ് 60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ, മ​റ്റ് സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ ഇ​ടു​ക്കി​യു​ടെ 55 ശ​ത​മാ​ന​ത്തി​ലേ​റെ​യും വ​നം മാ​ത്രം.