വി​കാ​സ് ന​ഗ​ർ "അ​ട​ച്ചു’
Friday, June 24, 2022 10:59 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വി​കാ​സ് ന​ഗ​റി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യെ​ന്ന് വ്യാ​പാ​രി​ക​ൾ. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം മാ​സ​ങ്ങ​ളാ​യി ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണ് കാ​ര​ണം.
വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണ് വി​കാ​സ് ന​ഗ​ർ. 300ഓ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ർ​ച്ച് 31ന് ​അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.