ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന്
Friday, June 24, 2022 10:59 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​ത്തി​നെ​തി​രെ ബി​ല്ല് ത​ട​ഞ്ഞു​വ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​റ​ക്കു​ളം പു​ത്ത​ൻ പ​ള്ളി ക​വ​ല​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കു​ള​ത്തി​ന് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കാ​നും കു​ളം വൃ​ത്തി​യാ​ക്കാ​നും മോ​ട്ടോ​ർ പു​ര​യ്ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​നും ആ​റു ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജ​ല​നി​ധി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​മാ​ണം വി​ല​യി​രു​ത്താ​നാ​യി സ്ഥ​ല​ത്ത് വ​രു​ന്നി​ല്ലെ​ന്നും ക​രാ​റു​കാ​ർ അ​വ​രു​ടെ ഇ​ഷ്ട​ത്തി​നാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ക​രാ​റേ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​യാ​ളു​ടെ ബി​നാ​മി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​രം​ഭ ഘ​ട്ട​ത്തി​ൽ​ത​ന്നെ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ചെ​ളി​വെ​ള്ള​മാ​ണ് ഇ​വി​ടെ​നി​ന്ന് പ​ന്പ് ചെ​യ്ത് കു​ടി​വെ​ള്ള​മാ​യി ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​യു​യ​ർ​ന്നു. അ​ന്ന് ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചെ​ങ്കി​ലും ബി​ല്ല് മാ​റി​ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കു​ളം തേ​കാ​നും മ​റ്റും ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ കു​ളം പൂ​ർ​ണ​മാ​യി ശു​ചി​യാ​ക്കാ​തെ മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വെ​ള്ളം ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യോ ശു​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് പ​ന്പ്ചെ​യ്ത് കൊ​ടു​ക്കു​ന്ന​ത്. മൂ​ല​മ​റ്റം വ​ലി​യാ​റി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം യാ​തൊ​രു ശു​ചീ​ക​ര​ണ​വും ന​ട​ത്താ​തെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.