അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്! വീ​ണ്ടും വി​ജ്ഞാ​പ​ന​മി​റ​ങ്ങി
Saturday, June 25, 2022 11:13 PM IST
അ​ടി​മാ​ലി: തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം വൈ​കി എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ ആ​റി​ന് രാ​വി​ലെ 11ന് ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തു​ന്ന​തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ 24ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലും വ​ര​ണാ​ധി​കാ​രി​ക്കും അ​റി​യി​പ്പ് വൈ​കി ല​ഭി​ച്ച​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.