ചി​കി​ത്സാ​ല​യം രോ​ഗം പ​ട​ർ​ത്ത​രു​ത്!
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് എ​ത്ര​യും​വേ​ഗം ത​ട​യ​ണ​മെ​ന്നും ആ​ശു​പ​ത്രി​യെ രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​ക്ക​രു​തെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. എ​ത്ര​യും​വേ​ഗം സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തു​വ​രെ മ​റ്റേ​തെ​ങ്കി​ലും മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍​മാ​രും കൃ​ത്യ​മാ​യി ഒ​പി വി​ഭാ​ഗ​ത്തി​ലും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലും സേ​വ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണം. പ​രാ​തി​ക്കി​ട​യി​ല്ലാ​ത്ത​വി​ധം ഫാ​ര്‍​മ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു സ്‌​കാ​നിം​ഗ് മെ​ഷീ​ന്‍ രോ​ഗി​ക​ള്‍​ക്കു ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
മ​ലി​ന​ജ​ലം
പു​ഴ​യി​ലേ​ക്ക്
സ്വീ​ക​രി​ച്ച ന​ട​പ​ടി ജൂ​ലൈ 30ന​കം ഡി​എം​ഒ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും സ​മ​ര്‍​പ്പി​ക്ക​ണം. ഓ​ഗ​സ്റ്റ് അ​ഞ്ചി​നു തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി​യൊ​ഴു​കി മ​ലി​ന​ജ​ലം പു​ഴ​യി​ല്‍ എ​ത്തു​ന്നു​വെ​ന്നും ഈ ​ജ​ലം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ത​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ത​ക​രാ​ര്‍ കാ​ര​ണം നി​ര്‍​ത്തി​വ​ച്ച സ്‌​കാ​നിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.
ടെ​ൻ​ഡ​ർ
എ​ടു​ക്കാ​നാ​ളി​ല്ല
മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തു ത​ട​യാ​ന്‍ സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ 1,70,36,000 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ടെ​ൻ​ഡ​ര്‍ ആ​രും ഏ​റ്റെ​ടു​ത്തി​ല്ല. റീ ​ടെ​ൻ​ഡ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തു​വ​രെ താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി വി​ക​സ​ന​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​നു ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് സ​മി​തി​യം​ഗം വി.​എ​സ്. അ​ബ്ബാ​സ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.