ഡെ​നീ​ഷി​ന്‍റെ സം​സ്‌​കാ​രം ന​ട​ത്തി
Tuesday, June 28, 2022 10:38 PM IST
അ​ടി​മാ​ലി: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​നാ​യ മാ​മ​ല​ക്ക​ണ്ടം വ​ട്ട​ക്കു​ഴി​യി​ല്‍ പ​രേ​ത​നാ​യ ബെ​ന്നി​യു​ടെ മ​ക​ന്‍ ഡെ​നീ​ഷി (24)ന്‍റെ സം​സ്‌​കാ​രം ഇ​ന്ന​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​നു സ​മീ​പം മൂ​ന്നാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.
വൈ​ദ്യു​തി ബോ​ര്‍​ഡി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ഡെ​നീ​ഷ് കോ​ത​മം​ഗ​ല​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​നി​ടെ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നു വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു വാ​ള​റ കു​ള​മാ​ന്‍​കു​ഴി സ്വ​ദേ​ശി രാ​ജീ​വ് രാ​ജു (21) ക​ള​മ​ശേ​രി സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.