അ​ടി​മാ​ലി ടൗ​ണി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി
Wednesday, June 29, 2022 10:27 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ല്‍ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി.
മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലും ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​മു​ള്‍​പ്പെ​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന തെ​രു​വ് നാ​യ്ക്ക​ള്‍ ടൗ​ണി​ല്‍ പ​ല​പ്പോ​ഴും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ രാ​ത്രി​കാ​ല​ത്തും പു​ല​ര്‍​ച്ചെ​യും അ​ടി​മാ​ലി ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കൂ​ട്ട​മാ​യി ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യി ആ​ക്ര​മി​ക്കാ​ന്‍ മു​തി​രു​ന്ന പ്ര​വ​ണ​ത​യും ഉ​ണ്ടാ​കു​ന്നു. നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു കു​റു​കെ ചാ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.