വ​യോ​ധി​ക​യെ യു​വാ​വ് വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു; പ്ര​തി റി​മാ​ന്‍​ഡി​ല്‍
Wednesday, June 29, 2022 10:27 PM IST
ചെ​റു​തോ​ണി: ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍​ക്ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വി​നെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​ഴ​ത്തോ​പ്പ് താ​ന്നി​ക്ക​ണ്ടം കൊ​ച്ചു​പു​ര​ക്ക​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞേ​പ്പി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (69)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണി​യാ​റ​ന്‍​കു​ടി ല​ക്ഷം​ക​വ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന വ​ട്ട​മ​ല​ക്കു​ന്നേ​ല്‍ ജോ​ബി​ന്‍ (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ത്രേ​സ്യാ​മ്മ രാ​ത്രി ഏ​ഴി​ന് ക​ട അ​ട​ച്ചു വീ​ട്ടി​ല്‍ ചെ​ല്ലു​മ്പോ​ള്‍ ക​ത​കു തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ടു. അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ള്‍ ഒ​രാ​ള്‍ മ​ക​ന്‍റെ ക​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ മു​രി​ക്കാ​ശേ​രി​യി​ലു​ള്ള മ​ക​നെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ച്ചു. മ​ക​ന്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ടു​ക്കി എ​സ്‌​ഐ കെ. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തു​മ്പോ​ള്‍ ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത്രേസ്യാ മ്മയെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പാ​ലാ​യി​ലെ സ്വ​കാ​ര്യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.