നി​യ​ന്ത്ര​ണംവി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലിടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, June 30, 2022 10:44 PM IST
തൊ​ടു​പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ൽ ഇ​ടി​ച്ച് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൊ​ടു​പു​ഴ എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ സു​നി​ലാ​ണ് (17) മ​രി​ച്ച​ത്. കെഎ​സ്ഇ​ബി മ​ഞ്ഞ​ള്ളൂ​ർ സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ ക​ദ​ളി​ക്കാ​ട് ന​ടു​വി​ലേ​ട​ത്ത് സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​നാ​ണ്. സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്ത സ​ഹ​പാ​ഠി അ​ർ​ജു​ൻ ലാ​ലി​നെ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11.15 ഓ​ടെ പെ​രു​ന്പി​ള്ളി​ച്ചി​റ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ല്ലൂ​രി​ലു​ള്ള അ​ർ​ജു​ൻ ലാ​ലി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന ഇ​രു​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി തൊ​ടു​പു​ഴ​യ്ക്കു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ർ​ജു​ൻ സു​നി​ലി​ലെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ് ഷൈ​ല. സ​ഹോ​ദ​രി ആ​ര്യ (ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി).