സർക്കാർ കണ്ണട‍യ്ക്കുന്ന നി​​ർ​​മാ​​ണ നി​​രോ​​ധ​​നം എട്ടു വില്ലേജുകൾ ഇന്നും കുടുക്കിൽ
Friday, July 1, 2022 10:32 PM IST
ക​​ട്ട​​പ്പ​​ന: ബ​​ഫ​​ർ സോ​​ണ്‍ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നെ​​തി​​രെ തെ​​രു​​വു യു​​ദ്ധം​​വ​​രെ ന​​ട​​ക്കു​​ന്പോ​​ൾ ഇ​​തി​​ന്‍റെ പേ​​രി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ വ​​ല​​തു തി​​രി​​ഞ്ഞും ഇ​​ട​​തു​​മാ​​റി​​യും അ​​ട​​വു​​ക​​ൾ പ​​യ​​റ്റു​​ന്പോ​​ൾ ഇ​​ലി​​ടെ ഇ​​ടു​​ക്കി​​യി​​ൽ 2016 മു​​ത​​ൽ നി​​ർ​​മാ​​ണ നി​​രോ​​ധ​​വും വി​​ക​​സ​​ന മ​​ര​​വി​​പ്പും തു​​ട​​രു​​ന്നു.
മൂ​​ന്നാ​​റും ആ​​ന​​വി​​ലാ​​സ​​വും ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു വി​​ല്ലേ​​ജു​​ക​​ളി​​ൽ നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്കു നി​​രോ​​ധ​​നം ക​​ൽ​​പ്പി​​ച്ച കേ​​ര​​ള സ​​ർ​​ക്കാ​​ർ 2019 ഓ​​ഗ​​സ്റ്റ് 22ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ കൃ​​ഷി​​യും താ​​മ​​സ​​വും മാ​​ത്രമേ പാ​​ടു​​ള്ളു എ​​ന്നും വി​​ധി​​ച്ചു.
1964ലെ ​​ഭൂ പ​​തി​​വു നി​​യ​​മ​​ത്തി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് നി​​ർ​​മാ​​ണ​​ങ്ങ​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​രോ​​ധി​​ച്ച​​ത്. ഈ ​​നി​​രോ​​ധ​​ന​​ത്തി​​നു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തിന്‍റെയോ ഇ​​ട​​പെ​​ട​​ൽ ഇ​​ല്ല. ഒ​​രു എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ലൂ​​ടെ മാ​​ത്രം മാ​​റ്റാ​​വു​​ന്ന ജി​​ല്ല​​യി​​ലെ നി​​ർ​​മാ​​ണ നി​​രോ​​ധ​​വും എ​​ട്ടു വി​​ല്ലേ​​ജു​​ക​​ളി​​ലെ നി​​ർ​​മാ​​ണ നി​​രോ​​ധ​​ന​​വും മാ​​റ്റാ​​ൻ സ​​ർ​​ക്കാ​​ർ തയാ​​റാ​​യി​​ട്ടി​​ല്ല.

ഒരു ഉദ്യോഗസ്ഥന്‍റെ ഉത്തരവ്
മൂ​​ന്നാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ട്ടു വി​​ല്ലേ​​ജു​​ക​​ളി​​ലെ നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത് ഒ​​രു റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ ഉ​​ത്ത​​ര​​വി​​ലൂ​​ടെ​​യാ​​ണ്. 1964ലെ ​​ഭൂനി​​യ​​മം അ​​തി​​നു ബാ​​ധ​​ക​​മാ​​ക്കി​​യി​​രു​​ന്നി​​ല്ല. മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റം ത​​ട​​യാ​​ൻ ന​​ട​​പ​​ടി സ്ഥീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് 2010ൽ ​​ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച​​തി​​നെത്തു​​ട​​ർ​​ന്നാ​​ണ് മൂ​​ന്നാ​​റി​​ൽനി​​ന്ന് 130 കി​​ലോ​​മീ​​റ്റ​​ർ മാ​​റി​​യു​​ള്ള പീ​​രു​​മേ​​ട് താ​​ലൂ​​ക്കി​​ലെ ആ​​ന​​വി​​ലാ​​സംവ​​രെ നി​​ർ​​മാ​​ണം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ലൂ​​ടെ ത​​ട​​ഞ്ഞ​​ത്.