പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 408.45 കോ​ടി
Friday, July 1, 2022 10:33 PM IST
പീ​രു​മേ​ട്: മ​ണ്ഡ​ല​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 408.45 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ജെജെഎം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ 3369 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 22.64 കോ​ടി രൂ​പ​യും ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ 4005 പു​തി​യ ക​ണ​‌ക‌്ഷ​നു​ക​ൾ​ക്കാ​യി 38.59 കോ​ടി രൂ​പ​യും ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 7734 പു​തി​യ ക​ണ​ക്ഷ​നു​ക​ൾ​ക്കാ​യി 43.11 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 3000 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 15.39 കോ​ടി രൂ​പ​യും കു​മ​ളി പ​ഞ്ചാ​യ​ത്തി​ൽ 8110 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 35.37 കോ​ടി രൂ​പ​യും പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ 5533 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 18.74 കോ​ടി രൂ​പ​യും പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ 3529 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 18.44 കോ​ടി രൂ​പ​യും ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ 7189 പു​തി​യ ക​ണ​ക‌്ഷ​നു​ക​ൾ​ക്കാ​യി 108.82 കോ​ടി രൂ​പ​യും വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 10679 പു​തി​യ ക​ണ​ക്ഷ​നു​ക​ൾ​ക്കാ​യി 107.32 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വ​രുംദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും വാ​ർ​ഡ് മെ​ംബർ​മാ​രു​ടെ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ത്ത് പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം ​എ​ൽ എ ​അ​റി​യി​ച്ചു.