എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രു​ടെ ഡി​വി​ഷ​ൻ സ​മ്മേ​ള​നം നാ​ളെ
Saturday, July 2, 2022 10:17 PM IST
തൊ​ടു​പു​ഴ: എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​ട്ട​യം ഡി​വി​ഷ​ൻ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ ആ​റു​വ​രെ കോ​ട്ട​യ​ത്ത് ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​നടക്കുന്ന വെ​ർ​ച്വ​ൽ പൊ​തു​സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​

അ​ഞ്ചി​ന് ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് ഏ​ജ​ന്‍റു​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ അ​വ​കാ​ശ​പ​ത്രി​ക സീ​നി​യ​ർ ഡി​വി​ഷ​ൻ മാ​നേ​ജ​ർ​ക്ക് കൈ​മാ​റും. ആ​റി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. മോ​ഹ​ന​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.