ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​ക ന​ൽ​കി
Saturday, July 2, 2022 10:20 PM IST
രാ​ജ​കു​മാ​രി : രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ ഡി ​എ​ഫ് ,യു ​ഡി ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സി​പിഎ​മ്മി​ലെ വി​മ​ലാ​ദേ​വി​യും കോ​ണ്‍​ഗ്ര​സ്‌​സി​ലെ അ​നു ര​തീ​ഷു​മാ​ണ് ഇ​ന്ന​ലെ പ​ത്ര​ക​ക​ൾ ന​ൽ​കി​യ​ത്.

വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ച്ച​ൻ​കാ​നം വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. ആ​കെ ആ​റു പേ​രാ​ണ് പ​ത്രി​ക സ​മ​ർ​പി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ലി​സി ജേ​ക്ക​ബും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സൂ​സ​ൻ ജേ​ക്ക​ബും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി രാ​ധാ അ​ര​വി​ന്ദാ​ക്ഷ​നും പ​ത്രി​ക ന​ൽ​കി. കൂ​ടാ​തെ ലി​സി ബെ​ന്നി, കെ.​ജി. ഷൈ​മി​ലി​മോ​ൾ, മ​റി​യാ​മ്മ മാ​ത്യു എ​ന്നി​വ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്.