മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ കാ​ർ ബ​സി​ലും ജീ​പ്പി​ലും ഇ​ടി​ച്ചു
Tuesday, August 16, 2022 10:35 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
അ​മി​ത വേ​ഗ​ത്തിലെ​ത്തി​യ കാ​ർ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പ് ഇ​ടി​ച്ചുതെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​ക​ളാ​യ അ​ല​ൻ(28), ജെ​യ​ൽ(28) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ത്സ​ര ഓ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്പേ പോ​യ ബൈ​ക്കു​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ സ്വി​ഫ്റ്റ് കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജീ​പ്പി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ർ യാ​ത്ര​ക്കാ​ർ സീ​റ്റ് ബ​ൽ​റ്റ് ഇ​ട്ടി​രു​ന്ന​തും എ​യ​ർ ബാ​ഗ് തു​റ​ന്ന​തും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്തു.