കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, September 28, 2022 10:40 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു മു​ന്നോ​ടി​യാ​യി 30ന് ​കൊ​ന്ന​ത്ത​ടി, ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് കാ​മാ​ക്ഷി, ര​ണ്ടി​ന് അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ര്‍, വാ​ഴ​ത്തോ​പ്പ്, മു​രി​ക്കാ​ശേ​രി, തോ​പ്രാം​കു​ടി, ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ര്‍, മൂ​ന്നി​ന് ക​ഞ്ഞി​ക്കു​ഴി, മ​രി​യാ​പു​രം മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗ​ങ്ങ​ള്‍ കൂ​ടു​ന്ന​തി​ന് പാ​ര്‍​ട്ടി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ഒ​ക്ടോ​ബ​ര്‍ നാ​ല് മു​ത​ല്‍ 14 വ​രെ വാ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 15 മു​ത​ല്‍ 19 വ​രെ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​വം​ബ​ര്‍ നാ​ലി​ന് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. ന​വം​ബ​ര്‍ അ​വ​സാ​നം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​ര്‍ 10ന് ​സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.
നി​യോ​ജ​ക​മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ​യും 11 മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും യോ​ഗം നി​ശ്ച​യി​ച്ചു. വാ​ര്‍​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ മ​ണ്ഡ​ലം യോ​ഗ​ങ്ങ​ളി​ല്‍ തീ​രു​മാ​നി​ക്കും.

ചെ​റു​തോ​ണി പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം അ​ഡ്വ. തോ​മ​സ് പെ​രു​മ​ന, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നോ​ബി​ള്‍ ജോ​സ​ഫ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, വി.​എ. ഉ​ല​ഹ​ന്നാ​ന്‍, ഫി​ലി​പ്പ് മ​ല​യാ​റ്റ്, സി​നു വാ​ലു​മ്മേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.