ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക വ​ഞ്ച​ന​യ്ക്ക് തി​രി​ച്ച​ടി ന​ൽ​കും: ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Tuesday, April 16, 2019 10:13 PM IST
ക​ട്ട​പ്പ​ന: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും വി​ള​നാ​ശ​വും​മൂ​ലം ക​ട​ക്കെ​ണി​യി​ൽ​പെ​ട്ട ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. മ​ഹാ​പ്ര​ള​യ​ത്തി​ലും ക​ടു​ത്ത വേ​ന​ലി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളാ​ണ് ക​ർ​ഷ​ക​രു​ടെ ദു​രി​ത​ജീ​വി​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ.
ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ​ക്ക് കി​ണ​റി​നും കു​ഴ​ൽ​കി​ണ​ർ നി​ർ​മാ​ണ​ത്തി​നും ന്യൂ​പ്ലാ​ന്‍റി​നും റീ​പ്ലാ​ന്‍റി​നും സ​ബ്സി​ഡി ന​ൽ​കു​മെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു രൂ​പ​പോ​ലും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​ല്ല. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ഷ​ക​രു​ടെ വാ​യ്പ മു​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് വീ​ടും പ​റ​ന്പും ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം​ചെ​യ്ത ക​ർ​ഷ​ക​രെ നി​ശ​ബ്ദ​രാ​ക്കി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ടീ ​ബോ​ർ​ഡി​ന്‍റെ അ​ഞ്ചു സ​ബ് ഓ​ഫീ​സു​ക​ളും നി​ർ​ത്ത​ൽ​ചെ​യ്തു.
ഒ​ന്പ​തി​നാ​യി​ര​ത്തി​ൽ​പ​രം ചെ​റു​കി​ട ക​ർ​ഷ​ക കു​ടു​ബ​ങ്ങ​ൾ​ക്ക് സ​ബി​സി​ഡി​യാ​യും കേ​ന്ദ്ര ധ​ന​സ​ഹാ​യ​മാ​യും വി​വി​ധ കാ​ർ​ഷി​ക ബോ​ർ​ഡു​ക​ളി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട 14 കോ​ടി രൂ​പ നാ​ലു​വ​ർ​ഷ​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല.
ക​ട​ബാ​ധ്യ​ത​യി​ൽ​പെ​ട്ട് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു നീ​ങ്ങി​യ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം 41 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വാ​യി ഇ​റ​ക്കാ​തി​രു​ന്ന​ത് ക​ടു​ത്ത ക​ർ​ഷ​ക വ​ഞ്ച​ന​യാ​ണ്. ക​ട​ബാ​ധ്യ​ത​യി​ൽ​പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളോ​ടു​പോ​ലും ഗ​വ​ണ്‍​മെ​ന്‍റ് നീ​തി​കാ​ണി​ച്ചി​ല്ല.
യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വൈ.​സി. സ്റ്റീ​ഫ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.