വ​ണ്ണ​പ്പു​റത്ത് ഡെ​ങ്കി​പ്പ​നി സ്ഥിരീകരിച്ചു; പരിശോധന ഉൗർജിതമാക്കി
Sunday, May 19, 2019 10:19 PM IST
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി വ​ർ​ധി​ക്കു​ന്നു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന് ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ക​യും ആ​റോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.
ഈ ​മേ​ഖ​ല​യി​ൽ ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി പ​റ​യു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ എ​ത്തി ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്. വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വീ​ടു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​തു മൂ​ല​മാ​ണ് കൊ​തു​കു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഡെ​ങ്കി​പ്പ​നി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യും മു​റ്റ​വും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​ണോ എ​ന്ന് നി​രീ​ക്ഷി​ക്കു​ക​യും ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി വ​രു​ന്നു. എ​ന്നാ​ൽ പ​ല വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്ന് ക​ഴി​ക്കു​ക​യും പൂ​ർ​ണ വി​ശ്ര​മം എ​ടു​ക്കു​ക​യും ചെ​യ്താ​ൽ രോ​ഗം പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ശ​രി​യാ​യ സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം.
ശ​ക്തി​യാ​യ പ​നി,ക്ഷീ​ണം, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, കൈ​യ്ക്കും കാ​ലി​നും ക​ടു​ത്ത വേ​ദ​ന എ​ന്നി​വ​യാ​ണ് പൊ​തു​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ.