ജീ​വി​ത​ത്തി​ൽ എ ​പ്ല​സു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​രാ​ക​ണം വി​ദ്യാ​ർ​ഥി​ക​ൾ - ഫാ.​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ
Friday, May 24, 2019 10:58 PM IST
ചെ​റു​തോ​ണി: എ​ല്ലാ​വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടു​ക വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ങ്കി​ലും അ​തി​ലും പ്ര​ധാ​ന​പ്പെ​ട്ട​ത് ജീ​വി​ത​ത്തി​ലാ​ർ​ജി​ക്കു​ന്ന എ ​പ്ല​സു​ക​ളാ​ണെ​ന്ന് ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ. ദീ​പി​ക ചെ​റു​തോ​ണി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്നേ​ഹ​ത്തി​ന്‍റെ എ ​പ്ല​സ്, കാ​രു​ണ്യ​ത്തി​ന്‍റെ എ ​പ്ല​സ്, ആ​ദ​ര​വി​ന്‍റെ എ ​പ്ല​സ്, ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ എ ​പ്ല​സ് തു​ട​ങ്ങി​യ​വ​യൊ​ക്കെ നേ​ടു​ന്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സം ഫ​ല​ദാ​യ​ക​മാ​വു​കു​ന്ന​ത്. ദീ​പി​ക ര​ണ്ടു​കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ഖ്യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.
അ​തി​ൽ ഒ​ന്ന് കാ​ർ​ഷി​ക​മേ​ഖ​ല​യാ​ണ്. അ​ടു​ത്ത​ത് വി​ദ്യാ​ഭ്യാ​സ​വും. ഹൈ​റേ​ഞ്ചി​ൽ കു​ടി​യേ​റ്റ​ത്തി​ന് പ്രേ​ര​ണ ന​ൽ​കി​യ​ത് ദീ​പി​ക​യാ​ണ്. അ​തോ​ടൊ​പ്പം കു​ടി​യി​റ​ക്കി​നെ​തി​രെ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്ന​തും ദീ​പി​ക​ത​ന്നെ​യാ​ണ്. വി​ല​യി​ടി​വി​ൽ ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ന്ന​ത് ദീ​പി​ക മാ​ത്ര​മാ​ണ്.
വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പി​ന്തു​ണ​യാ​യി അ​വ​രു​ടെ ശ​ബ്ദ​മാ​യ​തും ദീ​പി​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ദീ​പി​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വ​ലി​യൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന് ഇ​വി​ടെ ന​ട​ന്ന ആ​ദ​രി​ക്ക​ൽ. ഈ ​ടൗ​ണ്‍ ഹാ​ളി​ൽ ഇ​ത്ര​മാ​ത്രം പ്ര​ദി​ഭാ​ധ​ന​രാ​യ​വ​രെ ആ​ദ​രി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ക​ള​ക്ട​റോ, എ​ൻ​ജി​നി​യ​റോ ഡോ​ക്ട​റൊ ഒ​ക്കെ ആ​കു​ന്ന​തി​ല​ല്ല ന​ല്ല മ​ന​സു​ള്ള​വ​രാ​കു​ക എ​ന്ന​തി​ലാ​ണ് പ്ര​ധാ​ന​മെ​ന്നും ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ പ​റ​ഞ്ഞു.