ര​ണ്ടാ​മൂ​ഴ​ത്തി​ൽ യു​ഡി​എ​ഫ് ഏ​ൽ​പ്പി​ച്ച ദൗ​ത്യം നൂ​റു​മേ​നി നി​റ​വേ​റ്റി ഡീ​ൻ കു​ര്യാ​ക്കോ​സ്
Friday, May 24, 2019 10:58 PM IST
തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും മ​ൽ​സ​രി​ക്കാ​ത്ത ഡീ​ൻ കു​ര്യാ​ക്കോ​സി​ന് 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വ​ച്ചു നീ​ട്ടി​യ​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു. പി.​ടി.​തോ​മ​സ് മ​ൽ​സ​രി​ച്ചു വി​ജ​യി​ച്ച ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് സീ​റ്റ് നി​ല നി​ർ​ത്തു​ക. 33ാം വ​യ​സി​ൽ വ​ലി​യ ദൗ​ത്യ​മേ​റ്റെ​ടു​ത്ത് ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും ജോ​യി​സ് ജോ​ർ​ജി​നോ​ട് മ​ൽ​സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടു. മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നെ​ങ്കി​ലും ക​സ്തൂ​രി രം​ഗ​നും ഭൂ​മി പ്ര​ശ്ന​ങ്ങ​ളും ആ​ഞ്ഞു വീ​ശു​ക​യും മു​ന്ന​ണി​യി​ലെ ചി​ല ച​ര​ടു​വ​ലി​ക​ളും തി​രി​ച്ച​ടി​യാ​യ​പ്പോ​ഴാ​ണ് ഉ​റ​പ്പാ​യി​രു​ന്ന സീ​റ്റ് കൈ​വി​ട്ടു പോ​യ​ത്. തോ​ൽ​വി​യി​ൽ ത​ള​രാ​തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ൽ യു​വ​ജ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ൽ നി​ന്ന് സ​മ​ര​ങ്ങ​ൾ ന​യി​ക്കു​ന്പോ​ഴും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക വി​ഷ​യ​ങ്ങ​ളി​ലും ഭൂ ​വി​ഷ​യ​ങ്ങ​ളി​ലും ഇ​ട​പെ​ട്ട് ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ചെ​യ്തു.
യു​വ​ജ​ന സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തി​ന് ഒ​ട്ടേ​റെ ത​വ​ണ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റെ​ങ്കി​ലും ത​ള​രാ​തെ സം​ഘ​ട​ന​യെ മു​ന്നോ​ട്ടു ന​യി​ച്ചു. ഒ​ടു​വി​ൽ കാ​സ​ർ​കോ​ട് പെ​രി​യ​യി​ൽ ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു കേ​സി​ന്‍റെ കൂ​ട്ട​വു​മാ​യി. പ​ക്ഷേ ത​ള​രാ​തെ പി​ന്നീ​ടും ഉ​പ​വാ​സ​വും സ​മ​ര​ങ്ങ​ളും പ​ദ​യാ​ത്ര​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി​യി​ൽ മ​ൽ​സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ മു​ൻ​നി​ര​യി​ലു​ള്ള പേ​രും ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ​യാ​യി​രു​ന്നു.
ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ ഇ​ടു​ക്കി​യി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഓ​ടി​യെ​ത്തു​ന്ന യു​വ​ജ​ന നേ​താ​വി​ന് ര​ണ്ടാ​മൂ​ഴ​ത്തി​ൽ വോ​ട്ട​ർ​മാ​ർ അ​ത്യു​ജ്വ​ല വി​ജ​യ​വും സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തോ​ൽ​വി​യ്ക്കു മ​ധു​ര​പ്ര​തി​കാ​ര​വു​മാ​യി.ഇ​ടു​ക്കി ജി​ല്ല​ക്കാ​ര​ന​ല്ലെ​ങ്കി​ലും ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യാ​ണ് ഡീ​നി​ന്‍റെ കു​ടും​ബ​വും. മൂ​വാ​റ്റു​പു​ഴ പൈ​ങ്ങോ​ട്ടൂ​ർ ഏ​നാ​നി​യ്ക്ക​ൽ എ.​എം.​കു​ര്യാ​ക്കോ​സി​ന്‍റെ​യും റോ​സ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ. കോ​ള​ജ് വി​ദ്യാ​ഭ്യാ​സം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ. ലോ ​അ​ക്കാ​ദ​മി​യി​ൽ നി​ന്നും നി​യ​മ​ബി​രു​ദം നോ​ടി. എം.​ജി.​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു മ​നു​ഷ്യ​വ​കാ​ശ​വും രാ​ഷ്ട്ര​മീ​മാം​സ ശാ​സ്ത്ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി.
ഇ​പ്പോ​ൾ കാ​സ​ർ​കോ​ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശ​യി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ക​യാ​ണ്. വി​ദ്യാ​ർ​ഥി രാ​ഷ്ടീ​യ​ത്തി​ലൂ​ടെ​യാ​ണ് ഡീ​ൻ പൊ​തു രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2013 മു​ത​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ്. തൊ​ടു​പു​ഴ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​യ നീ​ത​യാ​ണ് ഭാ​ര്യ.