’പാ​ഞ്ചാ​ലി​മേ​ട്ടി​ൽ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കുന്നു’
Wednesday, June 19, 2019 10:14 PM IST
പീ​രു​മേ​ട്: മ​ത​സൗ​ഹാ​ർ​ദ​വും ടൂ​റി​സ​വും ത​ക​ർ​ക്കാ​നു​ള്ള നി​ഗൂ​ഢ ശ്ര​മ​മാ​ണ് പ​ഞ്ചാ​ലി​മേ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​പാ​ടു സ്വീ​ക​രി​ക്കു​മെ​ന്നും ക​ണ​യ​ങ്ക​വ​യ​ൽ നി​വാ​സി​ക​ൾ.
കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഡി​ടി​പി​സി​യും പൂ​ർ​ണ പി​ന്തു​ണ ന​ല്കു​ന്നു​ണ്ട്. അ​ന്പ​ല​വും കു​രി​ശി​ന്‍റെ പാ​ത​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ ഇ​വി​ടെ മ​ത​സൗ​ഹാ​ർ​ദ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​തി​നെ ത​ക​ർ​ക്കാ​ൻ പു​റ​ത്തു​നി​ന്നു​ള്ള ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.