മെ​റി​റ്റ് ഡേ ​നടത്തി
Sunday, July 14, 2019 9:41 PM IST
മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്‌ലി​ൻ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് അ​ഡി​ഷ​ണ​ൽ ക​മ്മി​ഷ​ണ​ർ സാം ​ക്രി​സ്റ്റി​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല അ​ൽ​ഫോ​ൻ​സാ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ലി​ൻ എ​സ്എ​ബി​എ​സ് ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് ന​ട​ത്തി. മു​ട്ടം പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, ചെ​ന്നൈ ബ്രി​ല്യ​ന്‍റ്് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അഖിലേന്ത്യാ തലത്തിൽ 11-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഗൗ​തം കൃ​ഷ്ണ, 14-ാം റാ​ങ്ക് നേ​ടി​യ അ​തു​ൽ ര​ഞ്ജി​ത്ത്, അ​ധ്യാ​പ​ക​രാ​യ ജി​നു ജോ​സ്, അ​നി​ൽ​കു​മാ​ർ, ബെ​ൽ​ജി പി. ​ജോ​സ്, ജൂ​ബി അ​ല​ക്സ് എ​ന്നി​വ​രെ​യും പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബീ​ന സ​ണ്ണി ന​ന്ദി പ​റ​ഞ്ഞു.