അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ മ​ര​ങ്ങ​ൾ; നെ​ഞ്ചി​ൽ തീ​യു​മാ​യി യാത്രക്കാർ
Sunday, July 14, 2019 9:42 PM IST
മൂ​ല​മ​റ്റം: പൊ​തു​സ്ഥ​ല​ത്തും നി​ര​ത്തി​ലും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ മ​ര​ങ്ങ​ൾ. ജീ​വ​ന് അ​പ​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഈ ​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് നാ​ളു​ക​ളാ​യി നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ൻ 51 പ്ര​കാ​രം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.
മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, മൂ​ല​മ​റ്റം ഗ​വ. ഹൈ​സ്കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, നി​ര​വ​ധി അ​ങ്ക​ണ​വാ​ടി​ക​ൾ, ക​ഐ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ, സ്റ്റേ​റ്റ് ബാ​ങ്ക്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം മു​ന്നി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്ന വാ​ക ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​മ​ര​ങ്ങ​ൾ വെ​ട്ട​മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​മ​ര​ങ്ങ​ൾ​ക്കൊ​ന്നും അ​ടി​വേ​രു​ക​ൾ ഇ​ല്ല. അ​തി​നാ​ൽ ഏ​തു​സ​മ​യ​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴാം. മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​ന്പോ​ൾ നെ​ഞ്ചി​ൽ തീ​യു​മാ​യാ​ണ് ഇ​തി​നു സ​മീ​പ​മു​ള്ള​വ​ർ ക​ഴി​യു​ന്ന​ത്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ളും ബൈ​ക്കു​ക​ളും ത​ക​ർ​ന്ന സം​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കൂ​ടാ​തെ വൈ​ദ്യു​തി ലൈ​നു​ക​ൾ ഒ​ടി​ഞ്ഞ് വീ​ണും നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​ല​പ്പോ​ഴു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ത്ര അ​പ​ക​ടം ഉ​ണ്ടാ​യാ​ലും അ​ധി​കാ​രി​ക​ൾ​ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല.​മ​രം ഒ​ടി​ഞ്ഞോ ക​ട​പു​ഴ​കി​യോ വീ​ണാ​ൽ പോ​ലീ​സി​നും ഫ​യ​ർ​ഫോ​ഴ്സി​നു​മാ​ണ് ഏ​റെ​പ​ണി​പ്പാ​ട്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലാ​ത്ത മ​ര​ങ്ങ​ൾ റോ​ഡ​രി​കി​ലും സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​ന്പൗ​ണ്ടി​ലും ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ത​യാ​റാ​യാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​കും. മു​ല​മ​റ്റം മു​ത​ൽ തൊ​ടു​പു​ഴ​വ​രെ​യും അ​ശോ​ക ക​വ​ല മു​ത​ൽ ക​ള​മാ​വ്വ​രെ​യും അ​പ​ക​ട​ഭീ​ഷ​ണി​ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ളു​ണ്ട്. മ​രം വെ​ട്ടി മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.