അ​തി​ജീ​വ​ന ക്ഷ​മ​ത​യു​ള്ള കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ക​ സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Saturday, July 20, 2019 10:25 PM IST
ക​ട്ട​പ്പ​ന: അ​തി​ജീ​വ​ന ക്ഷ​മ​ത​യു​ള്ള കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രാ​ൾ​പോ​ലും വി​ട്ടു​പോ​കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സ​ഹ​ക​ര​ണ, ടൂ​റി​സം മ​ന്ത്രി ക​ട​കം​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ. ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന ’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ സാ​മൂ​ഹി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണം സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ച​രി​ത്ര​ദൗ​ത്യ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല, ആ​രോ​ഗ്യം രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​തി​ജീ​വ​ന​ത്തി​ലൂ​ടെ മു​ന്നേ​റു​ക​യാ​ണ് കേ​ര​ളം. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ 2000 ഫ്ളാ​റ്റു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​ള​യ​കാ​ല​ത്തെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ 41-ഓ​ളം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം, വ​യ​റിം​ഗ് കി​റ്റ് വി​ത​ര​ണം, പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ല​ഭ്യ​മാ​യ ഭൂ​മി​യു​ടെ കൈ​വ​ശ​വ​കാ​ശ രേ​ഖ​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യും ച​ട​ങ്ങി​ൽ ന​ട​ന്നു.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ, കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ബാ​ബു, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്, എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ എ​സ്. നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.