ആ​വേ​ശം പ​ക​ർ​ന്ന് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ്
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ കോ​ണ്‍​ഗ്ര​സി​ന് ആ​വേ​ശ​മാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പി​ൽ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ത​ന്നെ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ട​വെ​ട്ടി​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് ഇ​ന്നു സ​മാ​പി​ക്കും.

രാ​വി​ലെ 8.30ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​സു​കു​മാ​ര​ൻ നാ​യ​ർ സ്വാ​ഗ​ത​വും വി.​എ.​താ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​യും.

യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​യ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് മെമ​ന്‍റോ ന​ൽ​കും. തു​ട​ർ​ന്ന് കെ​പി​സി​സി വ​ക്താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കും, 11 ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ദേ​ശീയ, സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ എ.​ജ​യ​ശ​ങ്ക​ർ പ്ര​സം​ഗി​ക്കും.

12.30 ന് ​മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കും. 2.30 ന് ​ഭാ​വി​പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ന​ട​ത്തും. 3.30 ന് ​സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഡ​ബ്ല്യൂ​സി അം​ഗം പി.​സി.​ചാ​ക്കോ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹന്നാ​ൻ എം​പി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സെ​ന്‍റ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, കെഎസ‌്‌യു പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, മു​ൻ എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​ജെ.​പൗ​ലോ​സ്, പ്രൊ​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഐ.​കെ.​രാ​ജു, ജെ​യ്സ​ണ്‍ ജോ​സ​ഫ്, നാ​ട്ട​കം സു​രേ​ഷ്, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​മ​നോ​ജ്, ഡി​ആ​ർ​ടി എ​ഫ് പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി.​പി.​മാ​ത്യു, എം ​കെ പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.