കെ ​എ​സ്ടി​എ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം വി​ജ​യി​പ്പി​ക്കു​ക, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി ആ​രം​ഭി​ക്കു​ക, ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു മാ​ർ​ച്ച്.

കെ ​എ​സ്ടി​എ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​വി.​മ​ത്താ​യി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​മാ​ഗി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ എ.​എം. ഷാ​ജ​ഹാ​ൻ, എം.​ടി.​ഉ​ഷാ​കു​മാ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഷാ​ജി​മോ​ൻ, സെ​ക്ര​ട്ട​റി എം.​ര​മേ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​യേ​ശു​ദാ​സ്, ടി.​സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.