പി ​എ​സ് സി ​ക്ര​മ​ക്കേ​ട് : യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Saturday, July 20, 2019 10:28 PM IST
തൊ​ടു​പു​ഴ: പി ​എ​സ് സി ​ന​ട​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കുറി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌ലിം യൂ​ത്ത്‌ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മ​ങ്ങാ​ട്ടു ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു.

പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ മ​തി​ലു ചാ​ടി​യും ഗേ​റ്റ് ത​ള്ളി നീ​ക്കി​യും അ​ക​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തു സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കി.

മൂ​ന്ന് യൂ​ത്ത് ലീ​ഗു​കാ​ർ​ക്കും ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കും പ​രി​ക്കേ​റ്റു. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഗേ​റ്റി​നു കേ​ടു​പാ​ടു സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രേ​യും പോലീസിന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തിരേ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​തി​ൽ ചാ​ടി ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്നു മു​തി​ർ​ന്ന ലീ​ഗ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കി.

പോ​ലീ​സു​മാ​യു​ണ്ടാ​യ ഉ​ന്തി​ലും ത​ള്ളി​ലും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എം. നി​ഷാ​ദ്, അ​ൻ​സാ​രി മു​ണ്ട​യ്ക്ക​ൽ, നി​സാ​മു​ദ്ദീ​ൻ വ​ട​ക്കും​മു​റി എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​എ​സ് സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തും കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യ​സ രം​ഗം അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യും മു​ന്നോ​ട്ടു നീ​ങ്ങു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും, യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സി​യാ​ദ്, മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എം.​എ. ഷു​ക്കൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ഹാ​രി​ദ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. അ​ൻ​സാ​ർ, വി.​എം. റ​സാ​ഖ്, പി.​എ​ച്ച്. സു​ധീ​ർ, അ​ൻ​ഷാ​ദ് കു​റ്റി​യാ​നി, ടി.​എം അ​ഷ്റ​ഫ്, പി.​എ​ൻ. സീ​തി, നി​സാ​ർ പ​ഴേ​രി, സി.​കെ.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.