യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി ച​ന്ദ​ന​മ​രം
Sunday, July 21, 2019 10:22 PM IST
മ​റ​യൂ​ർ: കാ​റ്റി​ൽ ചാ​ഞ്ഞ ച​ന്ദ​ന​മ​രം ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ലെ നാ​ച്ചി​വ​യ​ൽ ച​ന്ദ​ന റി​സ​ർ​വി​ലെ കാ​റ്റി​ൽ ചാ​ഞ്ഞ ച​ന്ദ​ന​മ​ര​മാ​ണ് വ​ലി​യ വ​ഹ​ന​ങ്ങ​ൾ സു​ഗ​മാ​യി ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. ആ​ന​ക്കാ​ൽ​പെ​ട്ടി ഭാ​ഗ​ത്തു​നി​ന്നും നാ​ച്ചി​വ​യ​ൽ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡി​ൽ കു​പ്പ​നോ​ട എ​ന്ന ഭാ​ഗ​ത്താ​ണ് മ​രം ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​രി​ലെ​ത്താ​തെ കാ​ന്ത​ല്ലൂ​രി​ലേ​ക്കു പോ​കു​ന്ന​തി​നാ​യും ഈ ​റോ​ഡാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.

മ​റ്റു മ​ര​ങ്ങ​ൾ​പോ​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​ർ​ക്ക് ക​ഴി​യി​ല്ല. ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളു​ള്ള​താ​ണ് മു​ഖ്യ​കാ​ര​ണം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി വ​ള​രെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​താ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. പൊ​തു​വേ വീ​തി​കു​റ​ഞ്ഞ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ച​ന്ദ​ന​മ​രം നീ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.