രാ​മ​ക്ക​ൽ​മേ​ട് - വ​ണ്ണ​പ്പു​റം റോ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്നു
Tuesday, July 23, 2019 9:46 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് - വ​ണ്ണ​പ്പു​റം സം​സ്ഥാ​ന​പാ​ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ഴു​കും​വ​യ​ൽ ടൗ​ണ്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​യു​ട​ൻ ബ​ജ​റ്റി​ലാ​ണ് ഹൈ​വേ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും അ​വി​ക​സി​ത ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും വ​ഴി​തെ​ളി​ക്കു​ന്ന ഹൈ​വേ​യു​ടെ പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു​ന​ൽ​കി. ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.