ക​ട്ട​പ്പ​ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ 20-ന് ​തു​റ​ക്കും
Tuesday, August 13, 2019 10:32 PM IST
ക​ട്ട​പ്പ​ന: ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് ഏ​ഴു​മാ​സ​ത്തി​നു​ശേ​ഷം ക​ട്ട​പ്പ​ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ 20-ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നി​യ​മ​നം പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​കും.കേ​ന്ദ്ര, സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ച്ച് പ​ബ്ലി​ക് ഹൗ​സിം​ഗ് പ​ദ്ധ​തി​പ്ര​കാ​രം സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ക​ട്ട​പ്പ​ന ബൈ​പാ​സ് റോ​ഡ​രി​കി​ൽ പ​ണി​ക​ഴി​പ്പി​ച്ച ഹോ​സ്റ്റ​ൽ ജ​നു​വ​രി 22-നാ​ണ് ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 47 സെ​ന്‍റ് സ്ഥ​ല​ത്ത് 1908 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​നു 5.15 കോ​ടി രൂ​പ ചെ​ല​വാ​യി. ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും ജി​ല്ല​യി​ലെ​ത​ന്നെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജോ​ലി​ചെ​യ്യു​ന്ന സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​നി​ത​ക​ൾ​ക്ക് ഹോ​സ്റ്റ​ൽ പ്ര​യോ​ജ​ന​പ്പെ​ടും.
കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ബോ​ർ​ഡം​ഗം, ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, ജി​ല്ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ, വ​നി​താ സോ​ഷ്യ​ൽ വ​ർ​ക്ക​ർ, അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി, ബോ​ർ​ഡി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, സ്റ്റേ​റ്റ് സോ​ഷ്യ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് പ്ര​തി​നി​ധി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്കാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ഹോ​സ്റ്റ​ൽ തു​റ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.