കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​വാ​സി കോ​ണ്‍​ഫ​റ​ന്‍​സ് നാ​ളെ
Friday, August 16, 2019 10:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​വാ​സി കോ​ണ്‍​ഫ​റ​ന്‍​സ് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൂ​വ​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യു​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ജീ​വി​ക്കു​ന്ന​വ​രു​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പോ​യി​രി​ക്കു​ന്ന​വ​രു​ടെ​യും പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം മ​ട​ങ്ങി​വ​ന്നി​രി​ക്കു​ന്ന​വ​രു​ടെ​യും ഒ​ത്തു​ചേ​ര​ലാ​ണ് പ്ര​വാ​സി കോ​ണ്‍​ഫ​റ​ന്‍​സ്.
സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി​ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഷെ​വ. വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ''പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ പ്ര​സ​ക്തി​യും പ്ര​വ​ര്‍​ത്ത​ന​പ​രി​പാ​ടി​ക​ളും'' വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും. മ​രി​യ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​റോ​യി പ​ഴേ​പ​റ​മ്പി​ല്‍, അ​മ​ല്‍​ജ്യോ​തി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ന്നി കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ല്‍, മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ളി​രൂ​പ​റ​മ്പി​ല്‍, ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ല്‍, സീ​റോ മ​ല​ബാ​ര്‍ യൂ​ത്ത് മൂ​വ്മെ​ന്‍റ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ ഡോ. ​ജൂ​ബി മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഇ​ട​വ​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും നേ​രി​ട്ടും കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു പു​റ​മെ അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ല്‍ ത​ത്സ​മ​യ ര​ജി​സ്ട്രേ​ഷ​നും ക്ര​മീ​ക​ര​ണ​മു ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട് അ​റി​യി​ച്ചു.