ഏ​വ​ർ​ക്കും വാ​സ​യോ​ഗ്യ​മാ​യ വീ​ട് രൂ​പ​ത​യു​ടെ സ്വ​പ്നം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Monday, August 19, 2019 9:49 PM IST
പാ​ലാ: വാ​സ​യോ​ഗ്യ​മാ​യ വീ​ട് രൂ​പ​ത​യ്ക്കു​ള്ളി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത് രൂ​പ​ത​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണെ​ന്ന് പാലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. സീ​റോ​മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പാ​ലാ രൂ​പ​ത​യി​ൽ നി​ർ​മാ​ണം പൂർ​ത്തി​യാ​യ 25 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷപ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ത്രി​ത​ല​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​ക​ളു​ടെ​യും സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ബാ​ങ്കു​ക​ൾ, ഗു​ണ​ഭോ​ക്തൃ വി​ഹി​തം എ​ന്നീ വി​ധ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന സ​ഹാ​യ​സാ​ധ്യ​ത​ക​ൾ ഇ​ട​വ​ക, ഫൊ​റോ​ന, രൂ​പ​താ​ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ച്ചു​ പാ​ലാ രൂ​പ​ത​യി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വീ​ടു നി​ർ​മി​ക്കു​ക​യെ​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ഹോം ​പാലാ പ്രോ​ജ​ക്ട് എ​ന്നും ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യ പി​ന്തു​ണ​യാ​ണ് കു​വൈ​റ്റി​ലു​ള്ള സീ​റോ​മ​ല​ബാ​ർ ക്രൈ​സ്ത​വ​സ​മൂ​ഹം ന​ൽ​കു​ന്ന​തെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
ജോ​സ് കെ. ​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ദു​രി​തം ക​ർ​ഷ​ക​ജീ​വ​നും കൃ​ഷി​ഭൂ​മി​യും ത​ട്ടി​യെ​ടു​ത്ത ഇ​ക്കാ​ല​ത്ത് ആ​ശ്വാ​സ​പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളു​മാ​യി ക്രൈ​സ്ത​വ​സ​ഭ​ ചെ​യ്തു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട​വ​രോ​ട് സ​ഭ പൊ​തു​വെ​യും പാ​ലാ രൂ​പ​ത പ്ര​ത്യേ​കി​ച്ചും പു​ല​ർ​ത്തു​ന്ന ക​രു​ത​ലി​ന്‍റെ അ​ട​യാ​ള​മാ​ണ് ഭ​വ​ന​പ​ദ്ധ​തി​ക​ൾ എ​ന്നും എ​സ്എം​സി​എ​യും പി​എ​സ് ഡബ്ല്യു​എ​സും ഈ ​രം​ഗ​ത്തു ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോം ​പാ​ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, എ​സ്എം​സി​എ കു​വൈ​റ്റ് റി​ട്ടേ​ണ്‍​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ങ്കു​ഴി​ക്ക​രി, എ​സ്എം​സി​എ ഹൗ​സിം​ഗ് പ്രോ​ജ​ക്ട് ക​ണ്‍​വീ​ന​ർ ഷി​ന്‍റോ ജോ​ർ​ജ് ക​ല്ലൂ​ർ, എ​സ്എം​സി​എ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ബൈ​ജു സെ​ബാ​സ്റ്റ്യ​ൻ, പി​എ​സ്ഡ​ബ്ല്യു​എ​സ് പി​ആ​ർ​ഒ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എം​സി​എ യു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന് രൂ​പ​ത​യ്ക്കു​വേ​ണ്ടി മോ​ണ്‍. ജോസ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ ഏ​റ്റു​വാ​ങ്ങി.
സി​സ്റ്റ​ർ ആ​നി പൊ​രി​യ​ത്ത്, റ്റി​ൻ​സ് ജോ​യി, സാ​ജു വ​ട​ക്ക​ൻ, ജോ​യി മ​ടി​യ്ക്കാ​ങ്ക​ൽ, സി​ബി ക​ണി​യാം​പ​ടി, ജോ​യി വ​ട്ട​ക്കു​ന്നേ​ൽ, ജോ​സ് നെ​ല്ലി​യാ​നി, മേ​ഴ്സി ജോ​സ​ഫ്, ജെ​സി ജോ​സ്, ആ​ലീ​സ് ജോ​ർ​ജ്, എ​ലി​സ​ബ​ത്ത് സി​ബി എ​ന്നി​വ​ർ പ​ടി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.