ശി​ൽ​പ​ശാ​ല ഇ​ന്ന്
Monday, August 19, 2019 9:51 PM IST
തൊ​ടു​പു​ഴ : വാ​ഗ​മ​ണ്ണി​നെ സീ​റോ വേ​സ്റ്റ് ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യ ക്ലീ​ൻ വാ​ഗ​മ​ണ്ണി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ശി​ൽ​പ​ശാ​ല ഇ​ന്ന് രാ​വി​ലെ 10.30ന് ​വാ​ഗ​മ​ണ്‍ കെ .എം.സി ​ഹാ​ളി​ൽ ന​ട​ക്കും. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തും ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​നും ഡി ​ടി പി ​സി​യും സം​യു​ക്ത​മാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​വാ​ഗ​മ​ണ്‍ ടൂ​റി​സ​ത്തെ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ശി​ൽ​പ​ശാ​ല ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹ​രി​ത​കേ​ര​ളം ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ.​ജ​ഗ​ജീ​വ​ൻ ആ​മു​ഖാ​വ​ത​ര​ണം ന​ട​ത്തും. തു​ട​ർ​ന്ന് തു​റ​ന്ന ച​ർ​ച്ച​ക​ൾ ന​ട​ക്കും.
വാ​ഗ​മ​ണ്‍ ദ ​ഗോ​ഡ്സ് ഓ​ണ്‍ ഹി​ൽ​സ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ഗ​മ​ണ്‍ ടൂ​റി​സം മേ​ഖ​ല​യെ ഹ​രി​ത​ാഭമാ​യി നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 30ന് ​ടൂ​റി​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഏ​ല​പ്പാ​റ, പീ​രു​മേ​ട് ,കൂ​ട്ടി​ക്ക​ൽ, തീ​ക്കോ​യി, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഹ​രി​ത​കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ക്ലീ​ൻ വാ​ഗ​മ​ണ്‍ പ​ദ്ധ​തി​യു​ടെ ക​ര​ട് പ്രൊജ​ക്ടി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. വാ​ഗ​മ​ണ്‍ ടൂ​റി​സ​ത്തെ ഹ​രി​താ​ഭമായി നി​ല​നി​ർ​ത്തു​ന്ന​തി​നു​ത​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.എ​സ്. മ​ധു അ​റി​യി​ച്ചു.