മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് യു​വാ​വി​ന് പ​രി​ക്ക്
Tuesday, August 20, 2019 10:10 PM IST
അ​ടി​മാ​ലി: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. അ​ടി​മാ​ലി പ​ത്താം മൈ​ൽ അ​യി​നു​വി​ള​യി​ൽ വീ​ട്ടി​ൽ ത​ങ്ക​മ്മ സോ​മ​ന്‍റെ മ​ക​ൻ അ​ഖി​ലി​നാ​ണ് (26) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.കാ​ലി​ന് പ​രി​ക്കേ​റ്റ അ​ഖി​ലി​നെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച്ച പ​ക​ൽ 12.30ഓ​ടെ അ​ഖി​ൽ വീ​ട്ടി​ൽ ടി​വി ക​ണ്ടു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ സ​മ​യ​ത്ത് അ​ഖി​ൽ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
അ​പ​ക​ടശേ​ഷം വീ​ട്ടു സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന അ​ഖി​ലി​ന്‍റെ മാ​താ​വ് ത​ങ്ക​മ്മ​യു​ടെ കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​വ​രും അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ തേ​ടി.