പ്രളയക്കെടുതി:ദു​രി​തബാധിതർക്ക് സ​ഹാ​യഹസ്തവുമായി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2019 10:12 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ശ്രീ​വ​ൽ​സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് തൊ​ടു​പു​ഴ എ​.പി​.ജെ. അ​ബ്ദു​ൾ ക​ലാം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്കു വേ​ണ്ടി 60000-ത്തി​ൽ പ​രം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും ശേ​ഖ​രി​ച്ച് എ​ത്തി​ച്ചു.
തൊ​ടു​പു​ഴ ഡി ​വൈ എ​സ് പി ​കെ.​പി.​ജോ​സ് സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​എ​സ്. ബി​ന്ദു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ഷാ​ജി​മോ​ൻ, അ​ല​ക്സാ​ണ്ട​ർ മു​നിസി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബാ​ബു പ​ര​മേ​ശ്വ​ര​ൻ, വി​ജ​യ​കു​മാ​രി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​സ്മാ​യി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യു. ​എ​ൻ. പ്ര​കാ​ശ്, പി.​എ. സ​ലിം​കു​ട്ടി എം .​ബി. താ​ജു, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷി​ജി ജെ​യിം​സ്, താ​ജു​ദീ​ൻ റോ​ബി​ൻ ടി​ജോ, കു​ര്യാ​ക്കോ​സ്, ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.