അ​ഖി​ല കേ​ര​ള സ​യ​ൻ​സ് ക്വി​സ്; രാ​മ​പു​രം സ്കൂ​ൾ ജേ​താ​ക്ക​ൾ
Wednesday, August 21, 2019 10:09 PM IST
അ​റ​ക്കു​ളം: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ഡോ. ​സി​ബി ജോ​സ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള സ​യ​ൻ​സ് ക്വി​സി​ൽ രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. ഡോ​ണ്‍ സാ​ബു, ജോ​സ​ഫ് ടെ​ൻ​സ​ണ്‍ ടീം 5001 ​രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ലെ ഷോ​ണ്‍ ഡോ​മി​നി​ക്ക് ജെ​ഫ് പ്ര​കാ​ശ് ടീം 2501 ​രൂ​പ ​കാഷ് ​അ​വാ​ർ​ഡോ​ടെ ര​ണ്ടാം സ്ഥാ​ന​വും രാ​മ​പു​രം സെ​ന്‍റ്.​അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ലെ ​ആ​ൽ​ബി​ൻ ജോ​ർ​ജ് അ​ജു​മോ​ൻ - ബൈ​ജു ടീം 1001 ​രൂ​പ കാ​ഷ് പ്രൈ​സോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 34 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ.​ജോ​സ് നെ​ടും​പാ​റ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ, ബ​ർ​സാ​ർ ഫാ.​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ സി​എം​ഐ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ബി പി. ​കോ​ശി, പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ.​ജോ​സ് ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.