ഇ​ടു​ക്കി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് തൊ​ടു​പു​ഴ​യി​ൽ
Thursday, August 22, 2019 10:04 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് സെ​പ്റ്റം​ബ​ർ 5, 6, 7 തി​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. തൊ​ടു​പു​ഴ അ​ൽ​അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് 25,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കും. കൂ​ടാ​തെ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും ന​ൽ​കും. മി​ക​ച്ച ന​ട​ൻ,ന​ടി, സം​വി​ധാ​യ​ക​ൻ, കാ​മ​റാ​മാ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും പു​ര​സ്കാ​രം ന​ൽ​കും. 28 ചി​ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കും. ടൈ​റ്റി​ൽ ഗ്രാ​ഫി​ക്സു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം 30 മി​നിറ്റി​ൽ ക​വി​യ​രു​ത്. 500 രൂ​പ​യാ​ണ് എ​ൻ​ട്രി ഫീ​സ്. മ​ത്സ​ര​ത്തി​ലേ​ക്ക് ചി​ത്ര​ങ്ങ​ൾ ഡി​വി​ഡി, പെ​ൻ ഡ്രൈ​വ്, പോ​സ്റ്റ​ൽ, കൊ​റി​യ​ർ എ​ന്നി​വ​യി​ലോ [email protected] എ​ന്ന അ​ഡ്ര​സി​ൽ ഓ​ണ്‍​ലൈ​നി​ലോ (we transfer or Google drive ) സ​മ​ർ​പ്പി​ക്കാം. 2018 ജ​നു​വ​രി 1 മു​ത​ൽ 2019 ഓ​ഗ​സ്റ്റ് 28 വ​രെ മ​ല​യാ​ള ഭാ​ഷ​യി​ൽ നി​ർ​മി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.
ച​ല​ച്ചി​ത്ര, ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞ​ടു​ക്കു​ക. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ ഫി​ലി​പ്പി​ന്‍റ ഓ​ർ​മ​യ്ക്കാ​യാ​ണ് ഷോ​ർ​ട്ട്ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, സെ​ക്ര​ട്ട​റി എം.​എ​ൻ.​സു​രേ​ഷ്, ഫെ​സ്റ്റ് ക​ണ്‍​വീ​ന​ർ ഉ​ണ്ണി രാ​മ​പു​രം എ​ന്നി​വ​ർ അ​റി​യി​ച്ചു.
സെ​ക്ര​ട്ട​റി, ഇ​ടു​ക്കി പ്ര​സ് ക്ല​ബ്, പ്ര​സ് ക്ല​ബ് ബി​ൽ​ഡിം​ഗ്സ്, തൊ​ടു​പു​ഴ, 685584 എ​ന്ന വി​ലാ​സ​ത്തി​ലും ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്കാം. ഇ​-മെ​യി​ൽ: www.pressclubidukki.com, ഫോ​ണ്‍: 8547501750, 9744708816. ഫെ​ഡ​റ​ൽ ബാ​ങ്ക് തൊ​ടു​പു​ഴ, അ​ക്കൗ​ണ്ട് ന​ന്പ​ർ 11210100276189, ഐ​എ​ഫ്എ​സ്‌സി കോ​ഡ്: എ​ഫ്ഡി​ആ​ർ​എ​ൽ0001121, അ​ക്കൗ​ണ്ട് നെ​യിം: ഇ​ടു​ക്കി പ്ര​സ് ക്ല​ബ് തൊ​ടു​പു​ഴ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ൻ​ട്രി ഫീ​സ് അ​ട​യ്ക്കാം.