ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ക്രൈ​സ്ത​വ​രെ അ​പ​മാ​നി​ച്ച് സി​പി​എം നേ​താ​വ്
Thursday, August 22, 2019 10:04 PM IST
നെ​ടു​ങ്ക​ണ്ടം: ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ച്ച സി​പി​എം നേ​താ​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.
പോ​സ്റ്റ് പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി​പി​എം പാ​ന്പാ​ടും​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും നെ​ടു​ങ്ക​ണ്ടം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​പി. ശ​ങ്ക​ര​ക്കു​റു​പ്പ് ഫേ​സ്ബു​ക്കി​ലൂ​ടെ സ​ന്യാ​സി​നി​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് പോ​സ്റ്റി​ട്ട​ത്.
സ​ന്യാ​സി​നി​ക​ളേ​യും സ​ന്യാ​സ​ത്തി​ന് അ​യ​ച്ച​വ​രു​ടെ മാ​താ​പി​താ​ക്ക​ളേ​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പോ​സ്റ്റ്.
തു​ട​ർ​ന്ന് സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രി​ൽ​നി​ന്നും സ​മൂ​ഹ​ത്തി​ൽ​നി​ന്നും പ്ര​തി​ഷേ​ധം വ​ർ​ധി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ നേ​താ​വി​നെ​തി​രേ പാ​ർ​ട്ടി​ക്കാ​ർ കൂ​ട്ട​ത്തോ​ടെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പേ​രി​നെ​ങ്കി​ലും ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് നേ​തൃ​ത്വം. ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഫേ​സ്ബു​ക്കി​ൽ സം​ഭ​വം സം​ബ​ന്ധി​ച്ച് നേ​താ​വ് മാ​പ്പു​പ​റ​യു​ക​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യാ​ണ് അ​റി​വ്.