പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം : ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​തക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം പാ​ളു​ന്നു
Friday, August 23, 2019 10:38 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തെ പൂ​ർ​ണ​മാ​യും മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ത​ട​സ​ങ്ങ​ൾ ഒ​ട്ടേ​റെ. ആ​റു​മാ​സം മു​ൻ​പാ​ണ് ന​ഗ​ര​സ​ഭ​യി​ലെ 16 വാ​ർ​ഡു​ക​ളി​ൽ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള നി​സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വേ​ണ്ട​ത്ര അ​റി​വി​ല്ലാ​ത്ത​തു​മാ​ണ് പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്. ഒ​രു വാ​ർ​ഡി​ൽ നി​ന്ന് ര​ണ്ടു​പേ​രെ വീ​തം ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ച്ച് ഇ​വ റോ​ഡ് ടാ​റിം​ഗി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു സേ​ന​യു​ടെ ല​ക്ഷ്യം.

എ​ന്നാ​ൽ ആ​റു​മാ​സം മു​ൻ​പ് തു​ട​ങ്ങി​യ പ​ദ്ധ​തി വീ​ണ്ടും മ​ന്ദ​ഗ​തി​യി​ലാ​യി. വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും എ​ല്ലാ വാ​ർ​ഡു​ക​ളി​ലും അം​ഗ​ങ്ങ​ളെ നി​യ​മി​ക്കു​ക​യോ ഇ​തി​ന്‍റെ പ്ര​യോ​ജ​നം എ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ ഓ​രോ വീ​ടു​ക​ളി​ലും നേ​രി​ട്ടെ​ത്തി​യാ​ണ് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 30 രൂ​പ ഓ​രോ വീ​ടു​ക​ളി​ൽ​നി​ന്ന് യൂ​സ​ർ ഫീ​സ് ഇ​ന​ത്തി​ൽ ഈ​ടാ​ക്കും. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​മ​റ്റ​ത്തെ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച് ടാ​റിം​ഗി​നു​വേ​ണ്ടി ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ശ​ന്പ​ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്ന​ത് ക​ല്ലു​ക​ടി​യാ​യെ​ങ്കി​ലും പി​ന്നീ​ട് മാ​സം​തോ​റും ആ​റാ​യി​രം രൂ​പ വീ​തം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. ദൗ​ത്യ​സേ​ന​യ്ക്ക് ആ​റു​മാ​സ​ത്തേ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നാ​ണ് ധാ​ര​ണ. പി​ന്നീ​ട് സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ക​രാ​റു​കാ​ർ​ക്ക് ഷ്രെ​ഡ് ചെ​യ്ത പ്ലാ​സ്റ്റി​ക് ന​ൽ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന യൂ​സ​ർ ഫീ​സി​ന​ത്തി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി​യി​ലെ വ്യ​വ​സാ​യ യൂ​ണി​റ്റി​നും പ്ലാ​സ്റ്റി​ക് ഷ്രെ​ഡ് ചെ​യ്തു​ന​ൽ​കു​ന്നു​ണ്ട്. ഓ​രോ വീ​ടു​ക​ളി​ലും ഹ​രി​ത ക​ർ​മ​സേ​ന ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും പ്ലാ​സ്റ്റി​ക്കൊ​ന്നു​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ​ക്ക് വൃ​ത്തി​യാ​ക്കി ത​രം​തി​രി​ച്ചു​വേ​ണം പ്ലാ​സ്റ്റി​ക് ന​ൽ​കാ​ൻ എ​ന്ന​തി​നാ​ൽ പ​ല​രും ഇ​തി​ന് ത​യാ​റാ​കാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.