ഹൈ​സ്കൂ​ൾ, പ്ല​സ്ടു ക്ലാ​സു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി​ക്ക​ള​യു​മെ​ന്ന്
Friday, August 23, 2019 10:38 PM IST
തൊ​ടു​പു​ഴ: ഡി​ജി​ഇ​യു​ടെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ഒ​ൻ​പ​തു​മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ ക്ലാ​സു​ക​ൾ ഇ​ട​ക​ല​ർ​ത്തി പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം ത​ള്ളി​ക്ക​ള​യു​മെ​ന്നു എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി.

സ്കൂ​ൾ- പ്ല​സ്ടു ല​യ​ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന ത​യാ​റാ​ക്കു​ന്ന ര​ഹ​സ്യ അ​ജ​ണ്ട​യ്ക്ക​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു മ​റ്റൊ​രി​ട​ത്തും ന​ൽ​കാ​ത്ത നി​ർ​ദേ​ശ​മാ​ണ് വ്യാ​ഴാ​ഴ്ച തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും യോ​ഗ​ത്തി​ൽ ന​ൽ​കി​യ​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് വേ​ണ്ട നി​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ട്ട അ​ധി​കാ​രി ആ​ർ​ഡി​ഡി ആ​യി​രി​ക്കെ ഇ​ത് മ​റി​ക​ട​ന്ന് പ​രീ​ക്ഷാ​കാ​ര്യ​ങ്ങ​ളി​ൽ നി​ർ​ദേ​ശം ന​ൽ​കാ​ൻ ഡി​ഇ​ഒ​യ്ക്ക് ക​ഴി​യി​ല്ല. ഈ​വ​ർ​ഷ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഓ​ണ​പ​രീ​ക്ഷ പ​തി​വി​ന് വി​പ​രീ​ത​മാ​യി ഒ​ൻ​പ​തു ദി​വ​സ​മാ​യാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​ഴ​ക്കെ​ടു​തി​ക​ൾ​മൂ​ലം അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ പി​ടി​വാ​ശി ഉ​പേ​ക്ഷി​ക്കാ​ത്ത​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധ​ക​ര​മാ​ണെ​ന്നു ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ജു കെ. ​ജോ​ർ​ജ്, അ​നി​ൽ കു​മാ​ര​മം​ഗ​ലം, സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, യു.​കെ. സ്റ്റീ​ഫ​ൻ, ഡാ​ലി കെ. ​സ​ഖ​റി​യാ​സ്, പി.​ജി. അ​ന്പി​ളി, ടോ​ജി തോ​മ​സ്, സി​ബി വ​ലി​യ​മ​റ്റം, സോ​യി തോ​മ​സ്, ബി​നോ​യ് ആ​ന്‍റ​ണി, സ​ജി ജോ​ണ്‍, സി​ബി ജോ​സ്, ജോ​യ്സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.