കുരുവിളാസിറ്റിയിൽ ഓ​ണാ​ഘോ​ഷവും കുടുംബസംഗമവും
Monday, September 9, 2019 10:48 PM IST
രാ​ജാ​ക്കാ​ട്: കു​രു​വി​ളാ​സി​റ്റി ദ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. തു​ട​ർ​ന്നു​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​ടി. ഉ​ഷാ​കു​മാ​രി, മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ബ്ര​ദ​ർ ജോ​യി തെ​ക്ക​നേ​ത്ത്, ക​വി ജി​ജോ രാ​ജ​കു​മാ​രി എ​ന്നി​വ​രെ ആ​ദ​രി​ക്കും.‌
ട്ര​സ്റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും പാ​ലി​യേ​റ്റീ​വ് ചി​കി​ത്സ സ​ഹാ​യം ല​ഭി​ക്കു​ന്ന 17 കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ശാ​ന്ത​ന്പാ​റ എ​സ്ഐ ബി. ​വി​നോ​ദ്കു​മാ​ർ, ഡോ. ​മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ്, എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​പി. ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷൈ​നി ജോ​ണി, ട്ര​ഷ​റ​ർ മി​നി കു​ര്യ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മേ​രി രാ​ജു, കെ.​ജി. ഗി​രീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.