തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ല​ഭി​ക്കു​ന്നി​ല്ല
Monday, September 9, 2019 10:48 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷ​മാ​യി വേ​ത​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. 2018-2019 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സെ​പ്റ്റം​ബ​റി​ൽ പ​ണി​യെ​ടു​ത്ത കൂ​ലി​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഓ​ണ​ത്തി​നു മു​ന്പെ​ങ്കി​ലും വേ​ത​നം അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ബാ​ങ്ക് അ​വ​ധി​യാ​രം​ഭി​ച്ച​തോ​ടെ പ്ര​തീ​ക്ഷ​യ​റ്റു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു​പു​റ​മെ ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ർ​ഷ​വും മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ചി​രു​ന്നു. 550 രൂ​പ​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വി​ദ്ഗ​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു​ദി​വ​സ​ത്തെ വേ​ത​നം. ഇ​ത്ത​ര​ത്തി​ൽ അ​ന്പ​തി​ല​ധി​കം ദി​വ​സ​ത്തെ കൂ​ലി പ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭി​ക്കാ​നു​ണ്ട്.
വേ​ത​നം ല​ഭി​ക്കു​ന്ന​തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ൽ പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പി​ന് ഇ​റ​ങ്ങാ​ൻ പ​ല തൊ​ഴി​ലാ​ളി​ക​ളും മ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31-ന​കം ല​ഭി​ക്കേ​ണ്ട തു​ക​യാ​ണ് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​ത്.