തി​രു​വോ​ണ​ത്തി​ന് രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളു​ടെ സ​മ​രം
Monday, September 9, 2019 10:50 PM IST
കു​മ​ളി: തേ​ക്ക​ടി ആ​ന​വ​ച്ചാ​ലി​ൽ വ​നം വ​കു​പ്പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ടൂ​റി​സ്റ്റ് ടാ​ക്സി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള സം​യു​ക്ത ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ റി​ലേ നി​രാ​ഹാ​ര സ​മ​രം രാ​ഷ്‌ട്രീയ ക​ക്ഷി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു. തി​രു​വോ​ണ​നാ​ളി​ൽ സം​യു​ക്ത രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കും.
വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രേ 37 ദി​വ​സ​മാ​യി ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സ​മ​ര​ത്തി​ലാ​ണ്. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ന്ന പേ​രി​ൽ തേ​ക്ക​ടി​യി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വ​നം​വ​കു​പ്പ് ത​ട​യു​ക​യും പ​ക​രം പാ​ർ​ക്കിം​ഗും വാ​ഹ​ന ഗ​താ​ഗ​ത​വും വ​നം​വ​കു​പ്പ് ത​ന്നെ ആ​ന​വ​ച്ചാ​ലി​ൽ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.
വ​ലി​യ ചു​റ്റ​ള​വു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ തേ​ക്ക​ടി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച​താ​ണ് സ​മ​ര​ത്തി​ന് കാ​ര​ണം. ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​മ​ര​മു​ഖ​മാ​യി നാ​ളു​ക​ൾ നീ​ളു​ന്ന​ത് ടൂ​റി​സ​ത്തി​നും വി​ന​യാ​യി​രി​ക്കു​ക​യാ​ണ്.