അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ മ​ദ്യ​പ​സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, September 14, 2019 10:35 PM IST
ക​ട്ട​പ്പ​ന: ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കാ​റി​ലെ​ത്തി​യ മ​ദ്യ​പ​സം​ഘം കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ചെ​ന്പ​ക​പ്പാ​റ പ​ള്ളി​ക്കാ​നം പ​റ​പ്പ​ള്ളി​ക്കു​ന്നേ​ൽ സ​ജി​യു​ടെ ഭാ​ര്യ ലൂ​സി(43), മ​ക​ൾ ആ​ൻ​സി സോ​ന(19), സ​ജി​യു​ടെ സ​ഹോ​ദ​ര​ൻ സാ​ന്‍റി​ച്ച​ൻ(36) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഇ​ര​ട്ട​യാ​ർ നോ​ർ​ത്തി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​നി​ര​യാ​യ​വ​ർ സാ​ന്‍റി​ച്ച​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ചെ​ന്പ​ക​പ്പാ​റ​യി​ൽ നി​ന്നു ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കാ​ർ മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ഉ​ര​സി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും മൂ​വ​രേ​യും മ​ർ​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് ആ​ക്ര​മി​ക​ൾ പി​ൻ​വാ​ങ്ങി​യ​ത്. ആ​ൻ​സി സോ​ന​യെ​യും ലൂ​സി​യേ​യും ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.