കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ട​ൻ​ മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണം
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: മു​നിസി​പ്പ​ൽ ലോ​റി സ്റ്റാ​ൻ​ഡി​ൽ താ​ത്​കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​ണി​പൂ​ർ​ത്തി​യാ​യ പു​തി​യ ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി ​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബ് ജ​ന​റ​ൽ ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
ആ​ധു​നി​ക രീ​തി​യി​ൽ പ​ണി​ത കോ​ണ്‍​ക്രീ​റ്റ് ത​റ​യും വി​ശ്ര​മ സ്ഥ​ല​ങ്ങ​ളു​മു​ള്ള കെ​ട്ടി​ട​മു​ള്ള​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ലാ​തെ ചെ​ളി​പി​ടി​ച്ച് കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഇ​നി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ർ​ഷി​ക മേ​ഖ​ല​യാ​യ തൊ​ടു​പു​ഴ​യി​ൽ പു​തി​യ സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ശേ​ഷം പു​തു​ക്കി പ​ണി​ത മൂ​വാ​റ്റു​പു​ഴ കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്തനം ആ​രം​ഭി​ച്ചി​ട്ട് നാ​ളു​ക​ൾ ക​ഴി​ഞ്ഞു.
കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ ഉ​ട​ൻ റീ​ടാ​ർ ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ, ഷൈ​ജോ ചെ​റു​നി​ലം, സോ​ണി കി​ഴ​ക്കേ​ക്ക​ര, ജോ​ർ​ജ് പ​റ​യം​നി​ലം, മാ​ത്യു മ​ഠ​ത്തി​ക്ക​ണ്ടം, പു​ന്നൂ​സ് മം​ഗ​ല​ത്ത്, ലി​റ്റോ പി. ​ജോ​ണ്‍, രൂ​പേ​ഷ് പു​ളി​മൂ​ട്ടി​ൽ, ടോം ​അ​ഞ്ചു​ക​ണ്ട​ത്തി​ൽ, ജോ​ണ്‍ കോ​ല​ത്ത്, ടി.​ജെ. പീ​റ്റ​ർ, മാ​ത്യൂ​സ് മു​ണ്ട​യ്ക്ക​ൽ, ജോ​ജോ പു​ഞ്ച​ത്താ​ഴം, സ​ജി കൊ​ച്ചു​ക​രോ​ട്ട്, ജോ​മോ​ൻ വ​ർ​ഗീ​സ്, വി​ൻ​സ് പൈ​ക​ട, ജ​യ​കൃ​ഷ്ണ​ൻ ചാ​ത്ത​ൻ​കോ​യി​ക്ക​ൽ, മൈ​ക്കി​ൾ കു​ള​പ്പു​റ​ത്ത്, ബി​ൻ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, എം.​ജെ.​ജീ​മോ​ൻ , ബി​നു വി.​ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.